
NEWS
Latest
മഹാ കുബേര യാഗത്തിനായ് സ്വാഗത സംഗം രൂപീകരിച്ചു.
എരുമേലി: മെയ് 14 മുതൽ ആലുവ ശിവരാത്രി മണൽപ്പുറത്തു നടക്കുന്ന ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാകുബേര യാഗത്തിനായുള്ള കോട്ടയം ജില്ലയിലെ സ്വാഗത സംഘം രൂപീകരിച്ചു. കുബേരയാഗത്തിന്റെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ തന്ത്രി മുഖ്യൻ ശ്രീരംഗം സരുൺ മോഹൻ എരുമേലി എൻ എസ് എസ് കാര്യാലയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു. സുകുമാർ സുഖാജ്ഞലി, സന്തോഷ് നാണു മനോജ് വെണ്ണിക്കുളം, രഘു ഇടക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
അനിയൻ എരുമേലിയാണ് മഹാകുബേര യാഗം കോട്ടയം ജില്ലാ സ്വാഗത സംഘം ജനറൽ കൺവീനർ. ജോയ്ന്റ് കൺവീനർ ആയി ഗോപകുമാർ പുല്ലാടിനെ തെരെഞ്ഞെടുത്തു. സജിനി എം ജി തിരുവല്ല, അനൂപ്, രാധാകൃഷ്ണൻ, റ്റി എസ് ബിജു, സായ് വെങ്കിടേഷ്, സൈനേഷ്, മനു, രാമചന്ദ്രൻ, ശ്രീദേവി, ശ്രീകല തുടങ്ങി യാഗത്തിന്റെ നടത്തിപ്പിനായി നിരവധി പേരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
700 വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ സമ്പൂർണ മഹാ കുബേര യാഗം നടക്കുന്നത്. യാഗത്തിനായുള്ള ഭദ്ര ദീപ പ്രയാണം മെയ് 13 നു രാവിലെ തിരുവനതപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ആലുവ ശിവാലയം ടെംപിൾ ട്രസ്റ്റ് സ്ഥാപക ആചാര്യശ്രേഷ്ഠ മീനു കൃഷ്ണ മുഖ്യ കാര്യ ദർശിയായും പ്രമുഖ സന്നദ്ധ സംഘടനയായ സുഖാജ്ഞലി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാകുബേര യാഗം നടക്കുന്നത്. മറ്റു ജില്ലകളിലെ സ്വാഗത സംഘ രൂപീകരണം ഉടൻ പൂർത്തിയാക്കും.
മഹാകുബേരയാഗത്തിന് അരങ്ങൊരുങ്ങി ആലുവ മണപ്പുറം !!
| ALUVA MANAPPURAM
Read Online
Social Media








